കരുതൽ സ്നേഹസംഗമം ഒന്നിന്
1339067
Thursday, September 28, 2023 11:44 PM IST
തിരുവല്ല: കെപിവി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലോക വയോജനദിനത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് കരുതൽ സ്നേഹസംഗമം നടത്തും. ഇടിഞ്ഞില്ലം വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ രാവിലെ 10മുതൽ നടക്കുന്ന സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ സാന്ത്വന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കെപിവി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.പി. വിജയൻ അധ്യക്ഷത വഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, കെപിവി ചാരിറ്റബിൾ ട്രസ്റ്റ് ആദ്യകാല അഡ്വൈസർ എം.പി. ഗോപാലകൃഷ്ണൻ എന്നിവരെ ആദരിക്കും.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ, ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം കെ.ജെ. സലിം സഖാഫി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മൂന്നിന് ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗവും ഉണ്ടാകും.