ജനകീയ വികസനസമിതി ആറാട്ടുകടവ് റോഡ് ഉപരോധിച്ചു
1339065
Thursday, September 28, 2023 11:44 PM IST
ഓതറ: ഓതറ-കുറ്റൂർ റോഡിൽ ആറാട്ടുകടവ് മുതൽ ഓതറ ആൽത്തറ വരെ 4.1 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ വികസനസമിതി റോഡ് ഉപരോധിച്ചു. കഴിഞ്ഞ 10 വർഷമായി ഒരു നിർമാണ പ്രവർത്തനവും റോഡുമായി ബന്ധപ്പെട്ടു നടന്നിട്ടില്ല. റോഡ് തകർന്ന് യാത്രായോഗ്യമല്ലാതായിരിക്കുകയാണ്.
റോഡ് വീതി കൂട്ടി, കല്ലുങ്ക് നിർമിച്ച്, ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി നൽകുന്നതിന് 4.45 കോടി രൂപയ്ക്കു കരാറെടുത്ത് പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ തടസപ്പെട്ടു. ഇതോടെ റോഡിലൂടെ യാത്ര ഏറെ ദുരിതപൂർണവുമായി.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആറാട്ടുകടവ് റോഡിൽ നടന്ന ഉപരോധ സമരം മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. വികസനസമിതി പ്രസിഡന്റ് ജിനു തോമ്പുംകുഴി അധ്യക്ഷത വഹിച്ചു.
സഞ്ജയ് വർഗീസ് മേരിവില്ല, ബിനു കുരുവിള കല്ലേമണ്ണിൽ, രഘുനാഥൻ, സ്റ്റാൻലി സാമുവൽ, ഫാ. എ.ഡി. ജോൺ, ജയശങ്കർ, ജോ വർഗീസ് തോമ്പുംകുഴിയിൽ, ബിന്ദു കുഞ്ഞുമോൻ, ബിജി ബെന്നി, എം.എസ്. മോഹനൻ, സത്യൻ ഓതറ, ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.