സംസ്ഥാന ഹാൻഡ്ബോൾ ടീമിൽ ഒരു സ്കൂളിൽനിന്നു 12 പേർ
1339062
Thursday, September 28, 2023 11:44 PM IST
മല്ലപ്പള്ളി: തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ പത്തനംതിട്ട ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് ഒരേ സ്കൂളിലെ 12 ആൺകുട്ടികൾ.
12 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിലാണ് നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂളിലെ അഭിനവ് രാജീവ്, അദ്വൈത് ശ്യാം, അലെൻ വി. ഷിബു, ആർ.കെ. ദേവനാഥ്, മെൽവിൻ പോൾ, കെവിൻ കെ. മാത്യു, ജിത്തു ബോബി, വി.എസ്. ആരോൺ, ആന്റോ തോമസ്, എം.ആർ. അഭിജിത്, എം.ജെ. ആദർശ് എന്നിവരാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്.
കായികാധ്യാപകരില്ലാത്ത സ്കൂളിൽ പരിശീലനം നൽകുന്നത് റിട്ടയേഡ് ഹെഡ്മാസ്റ്ററും മുൻ സംസ്ഥാന ഹാൻഡ്ബോൾ ടീം അംഗവുമായ ജോർജ് ജോബാണ്.
സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പരിശീലനം നൽകിവരുന്നു. പെൺകുട്ടികൾക്ക് അടുത്തവർഷം പരിശീലനം ആരംഭിക്കുമെന്നു സ്കൂൾ പ്രധാനാധ്യാപിക ത്രേസ്യാമ്മ പറഞ്ഞു.