പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നല്‍കിയിരുന്ന ഓഫറുകള്‍, നബിദിനവും ഗാന്ധിജയന്തിയും പ്രമാണിച്ച് ഒക്ടോബര്‍ അഞ്ചു വരെ നീട്ടി. കയര്‍ ഫെഡ് മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ ഡിസ്കൗണ്ടും ഡബിള്‍ കോട്ട് ലൈഫ് മെത്ത വാങ്ങുമ്പോള്‍ മറ്റൊരു മെത്ത സൗജന്യവും ഉണ്ടായിരിക്കും.
നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി മൂന്ന് പവന്, രണ്ടാം സമ്മാനം രണ്ട് പവന്, മൂന്നാം സമ്മാനം ഒരു പവന്, സമാശ്വാസ സമ്മാനമായി ഒരു ഗ്രാം വീതം 50 പേര്‍ക്ക് നല്കുന്നു. കയര്‍മാറ്റുകള്‍, പിവിസി മാറ്റുകള്‍ എന്നിവയ്ക്ക് 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് പലിശരഹിത വായ്പയും പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. ഫോണ്‍: 9447861345.