ഖാദി സ്പെഷൽ റിബേറ്റ് മേള ഉദ്ഘാടനം ചെയ്തു
1338033
Sunday, September 24, 2023 11:27 PM IST
റാന്നി: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്പെഷൽ റിബേറ്റ് മേളയുടെ ജില്ലാതല ഉത്ഘാടനം റാന്നി- ചേത്തോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയില്‍ റാന്നി-പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ നിര്‍വഹിച്ചു.
ഒക്ടോബര്‍ മൂന്നു വരെയാണ് സ്പെഷല്‍ റിബേറ്റ് മേള നടക്കുക. ജില്ലാ ഖാദി ഗ്രമവ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട (അബാന്‍ജംഗ്ഷന്‍), റവന്യൂ ടവര്‍ അടൂര്‍, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദിഗ്രാമസൗഭാഗ്യകളില്‍ മേളയോടനുബന്ധിച്ച് വിപുലമായ ഖാദി വസ്ത്ര ശേഖരം ക്രമീകരിച്ചിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് 0468 2362070 എന്ന നമ്പരില്‍ ബന്ധപ്പെടാം. വാര്‍ഡ് മെംബര്‍ വി.സി. ചാക്കോ അധ്യക്ഷത വഹിച്ചു.പ്രോജക്ട് ഓഫീസര്‍ എം.വി.മനോജ് കുമാര്‍. അസി. രജിസ്ട്രാര്‍ ടി.എസ്. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.