ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ ചന്ദനപ്പള്ളി പള്ളിയിലെത്തി
1338031
Sunday, September 24, 2023 11:27 PM IST
ചന്ദനപ്പള്ളി: നവാഭിഷിക്തനായ ഖസാക്കിസ്ഥാൻ നൂൺഷ്യോ ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കപ്പള്ളിയിൽ എത്തി പ്രാർഥന നടത്തി.
ജോർജ് നാമധാരിയായ തനിക്ക് ലഭിച്ച പുതിയ സ്ഥാനലബ്ധിയിൽ മലങ്കര സഭയുടെ ജോർജിയൻ തീർഥാടന കേന്ദ്രമായ ദേവാലയത്തിൽ എത്തി നന്ദി പറയുന്നതിനാണ് സന്ദർശനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ദേവാലയാങ്കണത്തിൽ വികാരി ഫാ. ബെന്നി നരകത്തിനാൽ, ട്രസ്റ്റി ഡൊമിനിക് ചക്കിട്ടടത്ത്, സെക്രട്ടറി രാജു ഇലവിനാൽ, ഗീവർഗീസ് കോടിയാട്ടേത്ത്, ആന്റണി ചന്ദനപ്പള്ളി, ഫിലിപ്പ് മാത്യു കിടങ്ങിൽ,ഷിബു കുറ്റിയിൽ, വിത്സൻ പാലവിള, ബിനോ ബാബു, വിൽസൺ ചന്ദനപ്പള്ളി, തോമസ് ജോസ്, ഡോ. ജിബു തോമസ്, ബെറ്റ്സി പെരുമല, റവ. ഡോ. ഹൃദ്യ, വിവിധ ഭക്ത സംഘടന ഭാരവഹികൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
തുടർന്ന് ദേവാലയത്തിൽ ആർച് ബിഷപ്പിന്റെ നേതൃത്വത്തിൽ സ്തോത്ര സമർപ്പണ പ്രാർഥന നിത്യരാധന ചാപ്പൽ, തിരുശേഷിപ്പ് ചാപ്പൽ, ലൂർദ് മാത ഗ്രോട്ടോ എന്നിവിടങ്ങളിൽ നടത്തി. ഇടവക തയാറാക്കുന്ന ഡയറക്ടറിയുടെ ഡേറ്റാഫോമിന്റെ പ്രകാശനകർമവും നിർവഹിച്ചു.