കെ.എസ്. വിജയൻപിള്ള മല്ലപ്പള്ളി സഹകരണബാങ്ക് പ്രസിഡന്റ്
1337808
Saturday, September 23, 2023 10:58 PM IST
മല്ലപ്പള്ളി: മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.എസ്. വിജയൻ പിള്ളയും വൈസ് പ്രസിഡന്റായി രാജൻ എം. ഈപ്പനും തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിംഗ് ഓഫീസർ ബീനാ ഐസക്കിന്റെ അധ്യക്ഷതയിൽ കൂടിയ ഭരണസമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. അനുമോദനയോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയാ കമ്മിറ്റി അംഗം സണ്ണി ജോൺസൺ അധ്യക്ഷത വഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി ബിജു പുറത്തൂടൻ, കേരളാ കോൺഗ്രസ്-എം നിയോജക മണ്ഡലം സെക്രട്ടറി സോജൻ മാത്യു, ഭരണസമിതി അംഗങ്ങളായ ജയിംസുകുട്ടി മാത്യു, അലക്സാണ്ടർ വർഗീസ്, പി.പി. ഉണ്ണികൃഷ്ണൻ നായർ, ബിബിൻ മാത്യൂസ്, എസ്. മനോജ് കുമാർ, കെ.ബി. ശശി, പി.ജി. ഹരികുമാർ, ഷാന്റി ജേക്കബ്, ശാലിനി രാജേന്ദ്രൻ, മിനി സോജൻ, സെക്രട്ടറി മധുലാൽ എന്നിവർ പ്രസംഗിച്ചു.