ഗ്രാമപഞ്ചായത്തു വക വള്ളം നീറ്റിലിറക്കി
1337807
Saturday, September 23, 2023 10:58 PM IST
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമിച്ച ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വള്ളത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ മൂന്നാംസ്ഥാനം നേടിയ നെടുന്പ്രയാർ, ബി ബാച്ചിൽ മൂന്നാംസ്ഥാനം നേടിയ തോട്ടപ്പുഴശേരി പള്ളിയോടങ്ങളെ യോഗത്തിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം എൽസി ക്രിസ്റ്റഫർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ. കൃഷ്ണകുമാർ, സിസിലി തോമസ്, ജെസി മാത്യു, വാർഡ് മെംബർമാരായ റെൻസിൻ കെ. രാജൻ, രശ്മി ആർ. നായർ, അനിത ആർ. നായർ, റീന തോമസ്, അജിത ടി. ജോർജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവൻകുട്ടി നായർ, സിഡിഎസ് ചെയർപേഴ്സൺ കെ. രാധ, സെക്രട്ടറി വി. സുമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.