മന്ത്രിമാരുടെ ജനസന്പർക്ക ബസ് യാത്ര രാഷ്ട്രീയ തട്ടിപ്പ്: ഹസൻ
1337801
Saturday, September 23, 2023 10:54 PM IST
പത്തനംതിട്ട: കടബാധ്യതയിലായ സർക്കാരിലെ മന്ത്രിമാർ ബാധ്യതയിൽപ്പെട്ടു കിടക്കുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തു ജനസന്പർക്ക യാത്ര നടത്താനുള്ള തീരുമാനം പ്രഹസനമായി മാറുമെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ജില്ലാ യുഡിഎഫ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സാ ധനസഹായ പദ്ധതികളും ക്ഷേമപെന്‍ഷനുകളും സംഭരണ വിലയും ഉച്ചക്കഞ്ഞി പണവും കെഎസ്ആർടിസിയിലെ പെൻഷനും ശന്പളവും അടക്കം ബാധ്യതയിലായിരിക്കേ നടത്തുന്ന പാഴ് ചെലവു മേളയാകും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയെന്ന് ഹസൻ കുറ്റപ്പെടുത്തി. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടെന്നു മനസിലായപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന രാഷ്ട്രീയ യാത്ര മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് വർഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍, എ. ഷംസുദീന്‍, പി. മോഹന്‍രാജ്, കെ.ഇ. അബ്ദുള്‍ റഹ്മാന്, ജോസഫ് എം. പുതുശേരി, കെ.എസ്. ശിവകുമാര്‍, ടി.എം. ഹമീദ്, ശ്രീകോമളന്‍, ബാബു വെണ്മേലി, ടി.കെ. തങ്കമ്മ, ഇ.കെ. ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.