കരൾ മാറ്റിവയ്ക്കലിനു കാത്തില്ല; മനോജ് യാത്രയായി
1337800
Saturday, September 23, 2023 10:54 PM IST
വെച്ചൂച്ചിറ: പൊതുജന പങ്കാളിത്തത്തോടെ പണം കണ്ടെത്തി മനോജിന്റെ കരൾ മാറ്റിവയ്ക്കലിന് വെച്ചൂച്ചിറ പഞ്ചായത്തിൽ തയാറെടുപ്പുകൾക്ക് ഫലം കണ്ടില്ല. കരൾ രോഗബാധിതനായി ചികിത്സയിലിരിക്കേ കൊട്ടുപ്പള്ളിയിൽ മനോജ് (46) ഇന്നലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ അന്തരിച്ചു.
ദീർഘകാലമായി ചികിത്സയിലായിരുന്ന മനോജിന് സ്വന്തം അമ്മയുടെയോ ഭാര്യയുടെയോ കരൾ മാറ്റിവയ്ക്കുന്നതിനാവശ്യമായ നടപടികളിലേക്കു കടന്നിരുന്നു. ഇതിനാവശ്യമായ പണം കണ്ടെത്താൻ വെച്ചൂച്ചിറ പഞ്ചായത്തിൽ ഇന്നു ധനസമാഹരണം നടത്താനിരിക്കവേയാണ് പെട്ടെന്ന് മരണം സംഭവിച്ചത്.
റിട്ടയേഡ് പോസ്റ്റ്മാസ്റ്റർ പരേതനായ ചന്ദ്രൻ നായരുടെ മകനാണ് മനോജ്.