ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിലും പരിശോധന
1337797
Saturday, September 23, 2023 10:54 PM IST
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുള്ള മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പരിശോധന നടത്തി. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അഞ്ചിടത്താണ് പരിശോധന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എ. അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മകളുടെ ഭർത്തൃഗൃഹത്തിലടക്കം പരിശോധന നടന്നു.
ബാങ്കില്‍ നിന്ന് ക്രമക്കേട് നടത്തി കൈക്കലാക്കിയ പണം ജോഷ്വാ ബന്ധുക്കളെ ബിനാമികളാക്കി വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് പറയുന്നു. കേരളത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ ഇയാള്‍ വസ്തു വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ജോഷ്വായുമായി ഇന്ന് എറണാകുളത്ത് അന്വേഷണ സംഘം തെളിവെടുക്കും.