വിദേശമദ്യ വില്പന നടത്തിയയാൾ പിടിയിൽ
1337552
Friday, September 22, 2023 10:25 PM IST
തിരുവല്ല: വീട് കേന്ദ്രീകരിച്ച് അനധികൃത ഇന്ത്യൻ നിർമിത വിദേശമദ്യ വില്പന നടത്തിയിരുന്ന തിരുവല്ല നെടുമ്പ്രം സ്വദേശി ആറു ലിറ്റർ മദ്യവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി.
നെടുംമ്പ്രം നടുവിലെമുറി പുത്തൻപുരയ്ക്കൽ വീട്ടിൽ എൻ.എസ്. വിനോദാ(67)ണ് പിടിയിലായത് തിരുവല്ല എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ ബിജുവിന്റെയും പത്തനംതിട്ട ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ വി. രതീഷിന്റെയും നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
ഇയാളിൽ നിന്നു 2000 രൂപയും സംഘം പിടിച്ചെടുത്തു. ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്നു വാങ്ങുന്ന വില കുറഞ്ഞ മദ്യം ഡ്രൈ ഡേ ദിനങ്ങളിൽ ഇയാൾ ഇരട്ടി വിലയ്ക്കു വില്പന നടത്തുന്നതായ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.