ളാഹ ഗോപാലൻ അനുസ്മരണം
1337551
Friday, September 22, 2023 10:22 PM IST
അതുമ്പുംകുളം: ചെങ്ങറ ഭൂസമര നായകൻ മഹാനായ ളാഹ ഗോപാലന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ സാധുജന സംയുക്ത വിമോചനവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
സമരഭൂമിയിലെ അംബേദ്കർ മാതൃകാ ഗ്രാമത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.മിനി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. റെജികുമാർ, ബാബു കുട്ടൻചിറ, റെജി മലയാലപ്പുഴ, ബിനു ബേബി, കെ.ജി. അനിൽകുമാർ, മാണികുളം അച്യുതൻ, അജികുമാർ കറ്റാനം, പുഷ്പ മറൂർ, സുരേഷ് കുമാർ കല്ലേലി, പി.കെ. ബാബു, അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.