അടൂർ നഗരത്തിലെ കടയിൽ മോഷണം
1337550
Friday, September 22, 2023 10:22 PM IST
അടൂർ: നഗരഹൃദയത്തിലെ കടയിൽ മോഷണം. പാർഥസാരഥി ജംഗ്ഷന് വടക്ക് ഫ്രഷ് വെജിറ്റബിൾ സിലാണ് മോഷണം നടന്നത്.
കടയുടെപിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കയറിയത്. പണം ഉൾപ്പെടെ ഏകദേശം 3000 രൂപയുടെ നഷ്ടം ഉണ്ടായി. സമീപത്തെ പ്രഭൂസ് സ്റ്റാളിലും മോഷണം നടന്നു. ഈ കടയുടെ പുറത്തും കടയ്ക്കുള്ളിലും വച്ചിരുന്ന കാമറകൾക്ക് നാശം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണക്കാല മൂലക്കട സ്റ്റോഴ്സിലും ഇതേ രീതിയിൽ ഭിത്തി തുരന്നു മോഷണം നടത്തിയിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അടൂർ പോലീസ് കേസെടുത്തു.
സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മോഷണങ്ങൾ അടുത്തിടെയായി അടൂരിൽ വ്യാപകമാകുന്നുണ്ട്. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.