കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
1337549
Friday, September 22, 2023 10:22 PM IST
തെള്ളിയൂർ: അമ്പിനിക്കാട് ആനവാരിക്കുഴി പ്രദേശങ്ങളിൽ കൃഷി നശിപ്പിച്ച ഒറ്റയാൻ കാട്ടുപന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ടർ ജോസ് പ്രകാശ് വെടിവെച്ച് കൊന്നു.
ഏകദേശം 100 കിലോ തൂക്കം ഉണ്ടായിരുന്ന പന്നിയെ പഞ്ചായത്ത് അംഗം ശ്രീജ ടി. നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയൻ പുളിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ ശാസ്ത്രീയമായ രീതിയിൽ മറവ് ചെയ്തു.