കാതോലിക്കേറ്റ് സ്കൂളിൽ മാർ ക്ലീമിസ് മെത്രാപ്പോലീത്തയെ ആദരിച്ചു
1337548
Friday, September 22, 2023 10:22 PM IST
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തെ ദീർഘകാലം നയിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്തയെ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ആദരസൂചകമായി കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ 50ലധികം അപൂർവങ്ങളായ ഔഷധ ചെടികൾ നട്ടു കൊണ്ട് മാർ ക്ലീമിസ് ഹെർബൽ ഗാർഡൻ എന്ന് നാമകരണം ചെയ്തു.
ഔഷധത്തോട്ടത്തിന്റെ നാമകരണം എംഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. പി.എൻ. സുരേഷ്, അബ്ദുൽ മനാഫ്, ഫാ. ബിജു മാത്യൂസ്, ഫാ. ബിജു തോമസ്, ബാബു ജോൺ മലയിൽ, പ്രിൻസിപ്പൽ ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.