നവജ്യോതി മോംസ് വാര്‍ഷികം
1337537
Friday, September 22, 2023 10:02 PM IST
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുസമ്മേളനം പരുമല സെമിനാരിയില്‍ നടന്നു.
പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. ബോബി പീറ്റര്‍ അധ്യക്ഷത വഹിച്ചു. മര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന് തേവലക്കര ധ്യാനം നയിച്ചു.
പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്, നവജ്യോതി മോംസ് കേന്ദ്ര ഡയറക്ടര്‍ ഡോ. സിബി തരകന്, ഡോ. ഐസക് പി. ഏബ്രഹാം, ലിജോ മാത്യു, ജനറല്‍ സെക്രട്ടറി ശാന്തമ്മ വര്‍ഗീസ്, ട്രഷറാര്‍ വീണാ വര്‍ഗീസ്, ജോയിന്റ് സെ്ക്രട്ടറി മിനി ശിവജി എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ വിവിധ ഭദ്രാസനങ്ങളില്നിന്നായി 300 ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.