കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് സമ്മേളനം ഇന്നും നാളെയും
1337536
Friday, September 22, 2023 10:02 PM IST
പത്തനംതിട്ട: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കോന്നിയില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ 3.30ന് കോന്നി വിആര്‍എസ് സ്മാരകത്തിനു മുമ്പില്‍ നിന്ന് പ്രകടനം ആരംഭിച്ച് ടൗണില്‍ സമാപിക്കും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 9.30ന് കോന്നി ദുര്‍ഗ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും. യൂണിയന് സംസ്ഥാന പ്രസിഡന്റ് പി.എം. വാഹിദ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
യാത്രയയപ്പ് സമ്മേളനം സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.ജെ. അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. 175 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ജി. കൃഷ്ണകുമാര്‍ ട്രഷറാര്‍ ജി. ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.