മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ 150 എംബിബിഎസ് സീറ്റുകൾ
1337534
Friday, September 22, 2023 10:02 PM IST
അടൂർ: മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റുകൾ നൂറിൽ 150 ആയി വർധിപ്പിച്ചു.
150 അംഗ ബാച്ചിന്റെ ഉദ്ഘാടനം ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ നിർവഹിച്ചു.ആലപ്പുഴ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. ഗോമതി മുഖ്യപ്രഭാഷണം നടത്തി.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. ശ്രീദേവി അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബാബു പ്രാർഥന നയിച്ചു.
മാനേജിംഗ് ഡയറക്ടർ ജോ ഏബ്രഹാം, വൈസ് ചെയർമാൻ സാം ഏബ്രഹാം, ഡയറക്ടർമാരായ പ്രഫ. ഡി.കെ. ജോൺ, ഷിജു കെ. ഉണ്ണൂണ്ണി, മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. ഹരികുമാർ, കോ-ഓർഡിനേറ്റർ ഡോ. സിറിയക് ജോബ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്. നവീൻ, ജനറൽ മാനേജർ തോമസ് ജോൺ, അഡ്മിനിസ്ട്രേറ്റർമാരായ സിബി വർഗീസ്, അജോ ജോൺ, യൂണിയൻ ചെയർമാൻ സലിംഖാൻ എന്നിവർ പ്രസംഗിച്ചു.