നെടുന്പ്രം സിഡിഎസ് ക്രമക്കേട്; കോൺഗ്രസ് ഉപവാസസമരം 25ന്
1337532
Friday, September 22, 2023 10:02 PM IST
തിരുവല്ല: നെടുമ്പ്രം സിഡിഎസ് സാമ്പത്തിക ക്രമക്കേട് കുറ്റക്കാരെ രക്ഷപ്പെടാൻ സിപിഎം സഹായിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളുടെ ഏകദിന ഉപവാസവും, രാഷ്ട്രീയ വിശദീകരണയോഗവും 25നു നടക്കും.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടത്താതെ കുറ്റക്കാർക്ക് രക്ഷപ്പെടാൻ വേണ്ട സഹായങ്ങൾ സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടക്കുകയാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.
ഗുരുതര സാമ്പത്തിക തിരിമറി നടത്തിയിട്ടും വിജിലൻസ് അന്വേഷണം നടത്താൻ തയാറായിട്ടില്ല. കുറ്റക്കാരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി നടത്തുകയാണെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ പറഞ്ഞു.
25നു രാവിലെ പത്തിന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ സമരം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനം വൈകുന്നേരം നാലിന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രഫ. പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തും.