നിയന്ത്രണംവിട്ട കാർ വാഹനങ്ങളിൽ ഇടിച്ചു
1337530
Friday, September 22, 2023 10:02 PM IST
ചുങ്കപ്പാറ: നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലും പച്ചക്കറി കടയിലേക്കും ഇടിച്ചു കയറി. ഇന്നലെ രാവിലെ പത്തിന് ചുങ്കപ്പാറ ബസ് സ്റ്റാൻഡിന് എതിർവശത്ത് കോട്ടാങ്ങൽ റോഡിലാണ് സംഭവം.
അപകടത്തിൽ നാല് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും പച്ചക്കറിക്കടയ്ക്കും നാശനഷ്ടം സംഭവിച്ചു. റോഡിന്റെ വശങ്ങളിൽ നിന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് സ്റ്റാൻഡിൽ നിന്നു മെയിൻ റോഡിലേക്കു വാഹനം കടന്നുവന്നപ്പോൾ കാർ വെട്ടിച്ചു മാറ്റിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. റാന്നി ചേത്തയ്ക്കൽ സ്വദേശിനിയാണ് കാർ ഓടിച്ചിരുന്നത്. റോഡിലേക്കുള്ള കടകളുടെ ഇറക്കുകളും അപകടത്തിനു കാരണമാണെന്നു നാട്ടുകാർ ആരോപിച്ചു.