പുറന്പോക്കിൽ നിന്ന തടി വെട്ടിമാറ്റിയത് തടഞ്ഞു
1337279
Thursday, September 21, 2023 11:53 PM IST
കോട്ടാങ്ങൽ: ടൗണിൽ മണിമലയാറിന്റെ പുറംപോക്കിൽ നിന്നിരുന്ന വൻ തുക വിലയുള്ള തടികൾ അനധികൃതമായി വെട്ടിമാറ്റിയത് നാട്ടുകാർ തടഞ്ഞു.
കോട്ടാങ്ങൽ പഞ്ചായത്തിൽ തന്നെ പുറന്പോക്ക് സ്ഥലം കൈയേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികൾ നൽകിയ ആളാണ് സർക്കാർ വക ഭൂമിയിലെ തന്നെ തടികൾ വെട്ടി മാറ്റിയതെന്നു നാട്ടുകാർ പറയുന്നു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ എത്തി മേൽനടപടികൾ സ്വീകരിച്ചു.