തിരുവല്ല: സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പണം അനുവദിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു.
കഞ്ഞിവയ്പ് സമരം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കൈതക്കൽ, സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. രോഹിത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, രാജേഷ് മലയിൽ, ജിബിൻ കാലായിൽ, ശ്രീജിത്ത്, ബെന്നി സ്കറിയ, കെഎസ്യു ഭാരവാഹികളായ ബി.കെ. തദാഗത്, അൻവർഷാ ചാമക്കാല, ജോൺ കിഴക്കേതിൽ, റിജോ തിരുവല്ല, നിതിൻ മല്ലശേരി, ആൽവിൻ ചെറിയാൻ, വിഷ്ണു മല്ലപ്പള്ളി, നെവിൻ കീഴ്വായ്പൂര്, റോഷൻ റോയി തുടങ്ങിയവർ പ്രസംഗിച്ചു.