നിപ പ്രതിസന്ധി: റംബുട്ടാൻ കർഷകർക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺ.
1337050
Wednesday, September 20, 2023 11:29 PM IST
തിരുവല്ല: നിപയുടെ വരവോടെ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗത്തിന്റെ ഉറവിടമെന്ന പ്രചാരണത്തോടെ റംബൂട്ടാൻ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിൽ കടുത്ത പ്രതിസന്ധിയിലായ കർഷകർക്കു സർക്കാർ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നു നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
വിലത്തകർച്ചയുണ്ടായപ്പോൾ റബർ വെട്ടിക്കളഞ്ഞ് കർഷകർ റംബൂട്ടാൻ കൃഷിയിലേക്ക് വലിയ പ്രതീക്ഷയോടെയാണ് കർഷകർ മാറിയത്. വളരെ അധ്വാനിച്ച് ബാങ്കിൽ നിന്ന് വായ്പയും എടുത്ത് വളർത്തിയെടുത്ത റംബൂട്ടാൻ വിളവെടുപ്പിനു സമയമായപ്പോൾ വലയിട്ടു മൂടിയ പഴങ്ങൾ പോലും വാങ്ങാൻ ആളില്ല എന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.