ജോയൽ ഏബ്രഹാമിനെ അനുമോദിച്ചു
1301711
Sunday, June 11, 2023 2:56 AM IST
മല്ലപ്പള്ളി: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജോയൽ ഏബ്രഹാമിന് ജന്മനാടിന്റെ ആദരം. ചെങ്ങരൂർ പബ്ലിക് ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രഫ. ജേക്കബ് എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സാബു ജോസഫ്, മാത്യു ചാമത്തിൽ, പോളസ് ഈപ്പൻ, സി.സി. വർഗീസ് എന്നിവർ പ്രസംഗിച്ചു. ലൈബ്രറിയുടെ ഉപഹാരം പ്രസിഡന്റ് സമർപ്പിച്ചു.