വനത്തുംമുറി-അത്തിക്കയം റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു
1301710
Sunday, June 11, 2023 2:56 AM IST
റാന്നി: വനത്തുംമുറി-ആലുംനിൽക്കുംതടം-അത്തിക്കയം റോഡിനു പുനരുദ്ധാരണത്തിന് എംഎൽഎ ഫണ്ട് അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
റോഡിന്റെ ശോച്യാവസ്ഥ നേരിൽ കണ്ട് മനസിലാക്കിയതിനുശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. കുത്തുകയറ്റമുള്ള റോഡിന്റെ കുറച്ചുഭാഗം മാത്രമാണ് കോൺക്രീറ്റിംഗ് നടത്തിയിരിക്കുന്നത് ബാക്കി ഭാഗം മൺറോഡായി അവശേഷിക്കുന്നു. ജീപ്പ് പോലും കയറിപ്പോകാൻ പറ്റാത്ത അവസ്ഥയാണ്.
അത്തിക്കയം, 46 ഏക്കർ, വരവുകാലായിൽ സജിയുടെയും ഭാര്യ സുലോചനയുടെയും മകൾ ജന്മനാ ഭിന്നശേഷിക്കാരിയായ സജിതയാണ് ഈ റോഡിന്റെ തകർച്ച മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നത്. കുട്ടിക്ക് അടിയന്തര ചികിത്സ വേണ്ടപ്പോൾ എടുത്തുകൊണ്ടുപോകേണ്ട സാഹചര്യമായിരുന്നു.