സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
1301708
Sunday, June 11, 2023 2:56 AM IST
വെണ്ണിക്കുളം: കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് വെണ്ണിക്കുളം സോണലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജും ഡെന്റൽ കോളജും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വാലാങ്കര മുസ്ലിം പുത്തൻപള്ളി ഇമാം ശിഹാബുദീൻ ബാഖവി ഉദ്ഘാടനം ചെയ്തു.
കാരുണ്യ പാലിയേറ്റീവ് സോണൽ പ്രസിഡന്റ് സിറിൽ ടി. ഈപ്പൻ അധ്യക്ഷത വഹിച്ചു. സോണൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, നജീബ് റാവുത്തർ, ഷൈനി അജേഷ്, നൗഷാദ് റാവുത്തർ, അബ്ദുൽ റഷീദ്, പി.എസ്. അനീഷ്, റീബാ സജി എന്നിവർ പ്രസംഗിച്ചു. ഡോ. ഡെൻസി ക്ലാസെടുത്തു.