ഹാപ്പി സ്കൂളിംഗുമായി റാന്നി ബിആർസി
1301702
Sunday, June 11, 2023 2:42 AM IST
റാന്നി: സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ റസിഡൻഷ്യൽ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്കായി റാന്നി ബിആർസി രണ്ടാം ശനിയാഴ്ച നടത്തിയ വിനോദ വിജ്ഞാന കുട്ടികൾക്ക് നവ്യാനുഭവമായി.
പ്രയാസമുള്ള സാഹചര്യങ്ങളിൽ നിന്ന് വന്ന കുട്ടികളെ പഠനസന്നദ്ധരും ഉന്മേഷവാന്മാരും ആക്കുന്നതിനാണ് ഇങ്ങനെ യാത്ര സംഘടിപ്പിച്ചത്. ഇഷ്ടമുള്ള സ്ഥലങ്ങൾ കണ്ട്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ടാണ് ഹാപ്പി സ്കൂളിംഗിന് തുടക്കമായത്. കോന്നി ആനക്കൂട്ടിലേക്കായിരുന്നു കുട്ടികളുമൊത്തുള്ള യാത്ര. ബിപിസി ഷാജി എ. സലാം, ഹോസ്റ്റൽ വാർഡൻ ബിബിൻ മോൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.