അപ്പർകുട്ടനാട്ടിൽ നെല്ലിന്റെ സംഭരണവില ഇനിയുമെത്തിയില്ല
1301699
Sunday, June 11, 2023 2:42 AM IST
തിരുവല്ല: മാസങ്ങൾക്കു മുന്‍പേ വിളവെടുപ്പു നടത്തിയ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ലിന്റെ സംഭരണ തുക ഇനിയും നൽകിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭം മൂലം നെല്‍കൃഷി മുഴുവന്‍ നശിച്ചിരുന്നു. നഷ്ടമായ കൃഷി ഇൻഷ്വർ ചെയ്തിരുന്നവരുടെ തുക തുക പോലും നൽകിയിട്ടില്ല.
ബാങ്കില്‍നിന്നും മറ്റും വായ്പ എടുത്തത് തിരിച്ചടക്കാന്‍ കഴിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലം എംഎല്‍എയും നിരുത്തരവാദപരമായ രീതിയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് രാജു തിരുവല്ല പറഞ്ഞു.
നെല്‍കൃഷി നാശം സംഭവിച്ചതിനുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും കൂടാതെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും എത്രയും വേഗം കൃഷിക്കാര്‍ക്ക് നല്കി ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.