തിരുവല്ല മണ്ഡലത്തിലെ വികസനപദ്ധതി പുരോഗതി അവലോകനം ചെയ്തു
1301698
Sunday, June 11, 2023 2:41 AM IST
പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്പെഷല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്മെന്റ് സകീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി തിരുവല്ല മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതിയാണ് വിലയിരുത്തിയത്.
കുന്നന്താനം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മാണത്തിന്റെ സാങ്കേതിക അനുമതി എത്രയും വേഗം ലഭ്യമാക്കി കരാര്‍ വയ്ക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കടപ്ര ഗ്രാമപഞ്ചായത്തിലെ നടയ്ക്കാവില്‍ തെക്കേപുഞ്ച-പരുമല പള്ളി റോഡിന്റെ എസ്റ്റിമേറ്റ് 16നു നല്കി ഈ മാസം തന്നെ ടെന്‍ഡര്‍ വിളിക്കണം.
യോഗത്തില്‍ വന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. എഡിസി (ജനറല്‍) കെ.ഇ. വിനോദ്കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങങിയവര് പങ്കെടുത്തു.