സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്ന്
1301697
Sunday, June 11, 2023 2:41 AM IST
തിരുവല്ല: മതിൽ ഭാഗം 1732-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്നു രാവിലെ 8.30 മുതൽ ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിന് എതിർ വശത്തുള്ള എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.
ക്യാമ്പിൽ നിന്നു തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നവരെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തും. കല്ലട ഐ കെയർ കണ്ണാശുപത്രിയുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിക്കുന്നത്. രജിസ്ട്രേഷന് ഫോൺ: 9539804242.