റോഡ് ഉദ്ഘാടനം ചെയ്തു
1301696
Sunday, June 11, 2023 2:41 AM IST
കോന്നി: എംഎൽഎ ഫണ്ടിൽ നിന്നു 10 ലക്ഷം രൂപയും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു നാല് ലക്ഷം രൂപയും അനുവദിച്ച് നിർമാണം പൂർത്തീകരിച്ച അരുവാപ്പുലം പഞ്ചായത്തിലെ ശ്രീമംഗലത്ത്പടി പന്തളത്ത്പടി റോഡും ചൂരക്കുന്ന് കവല എസ്കെ റോഡിന്റെയും ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നു 10 ലക്ഷം രൂപ അനുവദിച്ചാണ് ശ്രീമംഗലത്ത്പടി പന്തളത്ത്പടി റോഡ് നിർമാണം പൂർത്തീകരിച്ചത്.
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു നാല് ലക്ഷം രൂപ അനുവദിച്ചാണ് ചൂരക്കുന്ന് കവല എസ്കെ റോഡിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചത്.കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത, സി.എൻ. ബിന്ദു, ദീദു ബാലൻ, ജെ. ആദർശ് എന്നിവർ പ്രസംഗിച്ചു.