കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യമുണ്ടായ ആളെ ആശുപത്രിയിലെത്തിച്ചു
1301113
Thursday, June 8, 2023 11:04 PM IST
തിരുവല്ല: കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്തയാളെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു. ആലപ്പുഴ കലവൂർ തകിടി വേലിൽ സുരേഷിനെ മാധ്യമ പ്രവർത്തകനായ ജിജു വൈക്കത്തുശേരിയും കെഎസ്ഇബി ലൈൻമാൻ സുരേഷും ചേർന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കിയത്.
ഇന്നലെ രാവിലെ 9.30ന് തിരുവല്ല വഴി ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരനായ സുരേഷിന് കാവുംഭാഗം വൈദ്യുത ഭവന് സമീപം എത്തിയപ്പോൾ തളർച്ച നേരിട്ട് വീണു. സഹയാത്രികർ ബഹളംവച്ചതിനെത്തുടർന്ന് ബസ് നിർത്തി. റോഡിൽ ഗതാഗത തടസം ശ്രദ്ധയിൽപ്പെട്ട ജിജുവും സുരേഷും സ്ഥലത്തെത്തി സുരേഷിനെ താങ്ങിയെടുത്ത് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് സുരേഷിന്റെ പരിചയക്കാരും ഭാര്യയും ബന്ധുവും എത്തിയ ശേഷമാണ് ജിജുവും സുരേഷും മടങ്ങിയത്. ഇതിനിടെ ബസ് മാറ്റി ഇട്ട ശേഷം ഡ്രൈവർ ഹാഷിമും കണ്ടക്ടർ ഷുക്കൂറും ആശുപത്രിയിൽ എത്തി വിവരം ആരാഞ്ഞശേഷം മടങ്ങി.