പ്രവാസി മലയാളികളുടെ ക്ഷേമം: നിയമസഭ സമിതി യോഗം ഇന്ന്
1300370
Monday, June 5, 2023 11:04 PM IST
പത്തനംതിട്ട: പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ഇന്നു രാവിലെ 10.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും സമിതി ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യും.
മെഡിക്കല്‍ ക്യാമ്പ്
പുല്ലാട്: കാരുണ്യ ഹെല്‍ത്ത് ഫൗണ്ടേഷന് പുല്ലാട് സോണല്‍ കമ്മിറ്റി, പുഷ്പഗിരി മെഡിക്കല്‍ കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു.
പുല്ലാട് ആനമല മാര്‍ത്തോമ്മാ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ രക്ഷാധികാരി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജിജി മാത്യു, ഫിലിപ്പോസ് തോമസ്, പി.സി. സരേഷ്കുമാര്‍, ബിജി ശാമുവേല്‍, മനീഷ്, രതീഷ് കുഞ്ഞുമോന്, ശശി ആളൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.