അടൂര്‍ - കാന്തല്ലൂര്‍ ബസ് ഇന്നുമുതല്‍
1299839
Sunday, June 4, 2023 6:38 AM IST
അടൂര്‍: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള കാന്തല്ലൂര്‍ ബസ് ഇന്നു മുതല്‍ ഓടിത്തുടങ്ങുമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് ഉള്ള നോണ്‍ എസി സൂപ്പര്‍ഫാസ്റ്റാണ് അടൂരിന് അനുവദിച്ചിട്ടുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഇടപെടലിനേ തുടര്‍ന്നാണ് ബസ് അനുവദിച്ചത്. തട്ട, പത്തനംതിട്ട, റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, ഊന്നുകല്‍, അടിമാലി, മൂന്നാര്‍, മറയൂര്‍ വഴിയാണ് സര്‍വീസ്.
ഇന്ന് ഉച്ചയ്ക്ക് 12.30ന് ആദ്യ സര്‍വീസ് ഡെപ്യൂട്ടി സ്പീക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. രാത്രി 9.15ന് കാന്തല്ലൂരില്‍ എത്തുന്ന ബസ് പിറ്റേദിവസം രാവിലെ ഏഴിന് പുറപ്പെട്ട് വൈകുന്നേരം 3.45ന് അടൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. മൂന്നാറിലേക്ക് 254 രൂപയും മറയൂരിലേക്ക് 310 രൂപയും കാന്തല്ലൂരിലേക്ക് 330 രൂപയുമാണ് ടിക്കറ്റ് നിരക്ക്.