ആ​ശാ​താ​രം ജി​ല്ലാ സം​ഗ​മം ഇ​ന്ന്
Friday, June 2, 2023 11:05 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ജി​ല്ലാ സം​ഗ​മം "ആ​ശാ​താ​രം' ഇ​ന്നു​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രു​ന്ന ജ​ന​കീ​യ ആ​രോ​ഗ്യ സ​ന്ന​ദ്ധ​സേ​ന​യാ​ണ് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍. ജി​ല്ല​യി​ല്‍ 920 വാ​ര്‍​ഡു​ക​ളി​ലാ​യി 1000 പേ​ര്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും 41 പേ​ര്‍ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രാ​യി സേ​വ​നം ചെ​യ്യു​ന്നു. മാ​തൃ​ശി​ശു സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കു​ക, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന​ത്.
ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രി​ലെ ക​ലാ​സാം​സ്‌​കാ​രി​ക അ​ഭി​രു​ചി​ക​ള്‍​ക്കു പ്രാ​ധാ​ന്യം ന​ല്‍​കി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ 1041 ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​കും.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ക​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കും.