19 സ്കൂളുകൾക്ക് 3.09 കോടി
1299282
Thursday, June 1, 2023 10:52 PM IST
കോന്നി: കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും ആധുനിക പാചകപുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി കെ. യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
കോന്നി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചിട്ടുള്ളത്. 12 സ്കൂളുകൾക്ക് ബസ് വാങ്ങുന്നതിനായി 2.10 കോടി രൂപയും ആധുനിക പാചകപ്പുരയ്ക്കും ടോയ് ലറ്റ് കോംപ്ലക്സിനുമായി 99 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കലഞ്ഞൂർ, കോന്നി, ചിറ്റാർ, കൈപ്പട്ടൂർ, മാരൂർ, കൂടൽ, മാങ്കോട്, മലയാലപ്പുഴ, തേക്കുതോട്, കോന്നി, വി.കോട്ടയം, മുണ്ടൻപാറ സ്കൂളുകൾക്കാണ് ബസ് വാങ്ങാൻ ഫണ്ട് അനുവദിച്ചിട്ടുള്ളത്.