പ്രവേശനോത്സവം കൂട്ടായ്മയുടെ ഉത്സവം: ഡെപ്യൂട്ടി സ്പീക്കര്‍
1299280
Thursday, June 1, 2023 10:52 PM IST
അടൂർ: സ്കൂള്‍ പ്രവേശനോത്സവം കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സബ്ജില്ലാതല പ്രവേശനോത്സവം പഴകുളം ഗവണ്മെന്റ്എല്പിഎസില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്എം. മനു, വാര്‍ഡ് മെംബര്‍ സാജിത റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കവിതാരചന മത്സരം
വെച്ചൂച്ചിറ: ജി 20 വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായി ജവഹർ നവോദയ വിദ്യാലയത്തിൽ വിവിധ ഭാഷകളിലുള്ള കവിതാരചനാ മത്സരം സംഘടിപ്പിക്കും. നാളെ വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ നടക്കുന്ന മത്സരത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾപങ്കെടുക്കും.
വിജയികൾക്ക് അന്നേദിവസം തന്നെ പുരസ്കാരങ്ങൾ നൽകും. പങ്കെടുക്കുന്നവർ സ്കൂൾ ഐഡന്റിറ്റി കാർഡുമായി നാളെ രാവിലെ പത്തിന് വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.