ജലവിതരണ പൈപ്പുകൾ മോഷ്ടിച്ച മൂന്നംഗസംഘം പിടിയിൽ
1299023
Wednesday, May 31, 2023 10:59 PM IST
തിരുവല്ല: പുളിക്കീഴിലെ ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ന്റെ പിടിയിലായി. അസം സ്വദേശി സുബ്ദുൽ ഹുസൈൻ (20), ബംഗാൾ സ്വദേശി ഇബ്രാഹിം (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെയാണ് പുളിക്കീഴ് എസ്ഐ എസ്.ഷെജീമിന്റെെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ആലംതുരുത്തിയിലെ ജലസംഭരണിയുടെ സമീപം ഇട്ടിരുന്ന പൈപ്പുകളാണ് സംഘം മോഷ്ടിച്ചത്. പല ദിവസങ്ങളിലായിട്ടായിരുന്നു മോഷണം.
അങ്കണവാടി പ്രവേശനോത്സവം
മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിലെ തുരുത്തിക്കാട് തുണ്ടിയകുളം 32 അങ്കണവാടിയിലെ പ്രവേശനോത്സവവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ പൂർവവിദ്യാർഥികളുടെ അനുമോദനവും നടന്നു.കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എ.എസ്. തോമസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ നിർവഹിച്ചു. അബിക സോമൻ, നിർമല ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.