നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു
1299022
Wednesday, May 31, 2023 10:59 PM IST
തിരുവല്ല: കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു.
സംസ്ഥാന വനിതാ ശിശു വികസനവകുപ്പില്നിന്നു 17 ലക്ഷം രൂപയും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വിഹിതവും ചേര്‍ത്ത് 31 ലക്ഷം രൂപയും ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. കല്ലുങ്കല്‍ ഓതറ പറമ്പില്‍ ഒ.ജെ വര്‍ഗീസ്, ഭാര്യ മറിയാമ്മ വര്‍ഗീസ് എന്നിവര്‍ സൗജന്യമായി നല്കിയ മൂന്നു സെന്റ് സ്ഥലത്താണ് അങ്കണവാടി നിമിച്ചിരിക്കുന്നത്. സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം മൂന്നിനു രാവിലെ പത്തിന് മാത്യു ടി.തോമസ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.