ഒളിന്പ്യൻ രാമചന്ദ്രനും ജിൻസിക്കും സ്വീകരണം
1299020
Wednesday, May 31, 2023 10:58 PM IST
മല്ലപ്പള്ളി: ഒളിമ്പ്യൻമാരായ പി. രാമചന്ദ്രനും ജിൻസി ഫിലിപ്പിനും മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി സ്വീകരണം നൽകി.സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യൻ ജോർജ് അധ്യക്ഷത വഹിച്ചു. ബിനോയ് പണിക്കമുറി,ജോൺ മാത്യു, ജോസഫ് ഇമ്മാനുവൽ, ഡബ്ല്യു. എ. ജോൺ, സെക്രട്ടറി തോമസ് സ്കറിയ എന്നിവർ പ്രസംഗിച്ചു.
2000-ലെ സിഡ്നി ഒളിമ്പിക്സിലാണ് ഇവർ പങ്കെടുത്തത്. ഏഷ്യൻ ഗെയിംസിലും 4 *400 മീറ്റർ റിലേ യിൽ ജിൻസി ഫിലിപ്പ് സ്വർണവും രാമചന്ദ്രൻ വെങ്കലവും നേടിയിരുന്നു. തുടർച്ചയായുള്ള മികച്ച പെർഫോമൻസ് വിലയിരുത്തി കേന്ദ്രസർക്കാർ നൽകുന്ന ധ്യാൻചന്ദ് അവാർഡും ജിൻസി ഫിലിപ്പിന് ലഭിക്കുകയുണ്ടായി.
രാമചന്ദ്രൻ ചെന്നൈ കസ്റ്റംസിൽ ഡെപ്യൂട്ടി കമ്മീഷണറായും ജിൻസി ഫിലിപ്പ് കോയമ്പത്തൂർ സിആർപിഎഫിൽ ഡെപ്യൂട്ടി കമാൻഡന്റായും ജോലി നോക്കുന്നു.