വീട്ടമ്മയുടെ മൃതദേഹം പന്പാനദിയിൽ കണ്ടെത്തി
1299017
Wednesday, May 31, 2023 10:58 PM IST
പത്തനംതിട്ട: മൂന്നുദിവസം മുന്‍പ് കാണാതായ വീട്ടമ്മയെ പമ്പാനദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രക്കാനം ആലുനിൽക്കുന്നതിൽ സജുവിന്റെ ഭാര്യ രമാദേവിയുടെ (60) മൃതദേഹമാണ് ആറന്മുള സത്രക്കടവില്‍നിന്ന് ഇന്നലെ കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ രമാദേവിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പമ്പാനദിയില്‍ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെ 11 ഓടെ പത്തനംതിട്ടയിലെ കെട്ടിട നിർമാണക്ഷേമനിധി ഓഫീസിലേക്കെന്ന് പറഞ്ഞാണ് രമാദേവി വീട്ടില്‍നിന്ന് പോയതെന്ന് പറയുന്നു.
മൊബൈല്‍ഫോണും കൊണ്ടുപോയിരുന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: സജിത്ത്, സുജിത്ത്. മരുമകൾ: ആര്യ.