മൈലപ്ര പഞ്ചായത്ത് വാർഡ് തിരികെ പിടിച്ച് യുഡിഎഫ്
1298988
Wednesday, May 31, 2023 10:43 PM IST
മൈലപ്ര: ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വിജയം. കോൺഗ്രസിലെ ജെസി വർഗീസ് 76 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ചന്ദ്രിക സുനിലിന്റെ (സിപിഎം) നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൈലപ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയാണ് വിജയിച്ച ജെസി വർഗീസ്.
പരേതനായ തടിയിൽ പടിഞ്ഞാറ്റേതിൽ ഫാ. വർഗീസ് മാത്യുവിന്റെ ഭാര്യയും റിട്ടയേഡ് പ്രഥമാധ്യാപികയുമാണ്.
വോട്ടിംഗ് നില: ആകെ വോട്ട് - 778, പോൾ ചെയ്തത് - 531, ജെസി വർഗീസ് (യുഡിഎഫ്) - 230, ഷെറിൻ ബി. ജോസഫ് (എൽഡിഎഫ്) - 154, റിൻസി രാജു (ബിജെപി) - 146.