അടൂർ സബ് ജില്ലാതല ഉദ്ഘാടനം
1298986
Wednesday, May 31, 2023 10:43 PM IST
അടൂർ: സ്കൂൾ പ്രവേശനോത്സവത്തിന്റെ അടൂർ സബ് ജില്ലാതല ഉദ്ഘാടനം പഴകുളം ഗവ. എൽപിഎസിൽ ഇന്നു നടക്കും. രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണത്തിനു ശേഷം നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്യും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും.
സ്കൂളിലെ ഇരട്ടക്കുട്ടികൾ അക്ഷരദീപം തെളിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നവാഗതരെ സ്വീകരിക്കലും മികവ് അവതരണവും നിർവഹിക്കും.