വാഴമുട്ടം യുപി സ്കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ഇന്ന്
1298985
Wednesday, May 31, 2023 10:43 PM IST
ഓമല്ലൂര്‍: വാഴമുട്ടം ഗവ. യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് രാവിലെ 11 ന് നിര്‍വഹിക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്റര്‍, പ്രധാനാധ്യാപിക സ്വപ്ന കൃഷ്ണന് തുടങ്ങിയവർ പ്രസംഗിക്കും.
ഇരവിപേരൂര്‍ ഗവൺമെന്റ് എല്‍പി
സ്കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന്
ഇരവിപേരൂര്‍: ഗവൺമെന്റ് എല്‍പി സ്കൂളില്‍ (മുരിങ്ങശേരി) നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഇന്ന് രാവിലെ 10.30ന് നിര്‍വഹിക്കും. വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഗവ.എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്സാലി ജേക്കബ്, പ്രധാന അധ്യാപിക എസ്.ആശ തുടങ്ങിവർ പ്രസംഗിക്കും.