ജില്ലാതല പ്രവേശനോത്സവം കടമ്മനിട്ടയിൽ, സ്കൂള്‍ കെട്ടിടം ഉദ്ഘാടനവും ഇന്ന്
1298984
Wednesday, May 31, 2023 10:43 PM IST
കടമ്മനിട്ട: ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും ഇന്നു രാവിലെ 10ന് നടക്കും.
സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കും. ചടങ്ങില്‍ പ്രതിഭകളെ ആദരിക്കും. സംസ്ഥാന സര്‍ക്കാര്‍ 6.25 കോടി രൂപ ചെലവഴിച്ചാണ് സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.