കരുതൽ പദ്ധതി ഉദ്ഘാടനം ചെയ്തു
1298682
Wednesday, May 31, 2023 3:29 AM IST
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ബോധനയിൽ "കരുതൽ 2023' പദ്ധതി ഉദ്ഘാടനം ചെയ്തു. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനം സബ് കളക്ടർ സഫ്നാ നസറുദീൻ ഉദ്ഘാടനം ചെയ്തു.അതിരൂപത മുഖ്യ വികാരി ജനറാൾ ഫാ.ഡോ. ഐസക്ക് പറപ്പള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തി. 1250 കുട്ടികൾക്ക് സൗജന്യമായി സ്കൂൾ ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു.
പത്ത്, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, പ്രഫ. അനിത ജോജി, രാധാകൃഷ്ണൻ കുറ്റൂർ, ബോധന എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. സാമുവൽ വിളയിൽ, ബോധന പ്രസിഡന്റ് സജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.