ആഘോഷമായി അങ്കണവാടി പ്രവേശനോത്സവം
1298681
Wednesday, May 31, 2023 2:33 AM IST
പത്തനംതിട്ട: ജില്ലയിലെ അങ്കണവാടികളില്‍ ഇന്നലെ പ്രവേശനോത്സവം നടന്നു. നവാഗതരെ മധുരവും ബലൂണുകളും നല്കി സ്വീകരിച്ചു. ഐസിഡിഎസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അങ്കണവാടി ജീവനക്കാര്‍ക്കൊപ്പം പരിപാടികള്‍ക്കു നേതൃത്വം നല്കി.പ്രവേശനോത്സവത്തോടനുബന്ധിച്ച് അങ്കണവാടികള്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അലങ്കാരങ്ങള്‍ തീര്‍ത്തിരുന്നു.
പത്തനംതിട്ട നഗരസഭ 95-ാം നമ്പര്‍ അങ്കണവാടിയിലെ പ്രവേശനോത്സവം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു.
അങ്കണവാടിയില്‍ നിന്നു സ്കൂളിലേക്ക് മാറുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. പുത്തന്‍ കൂട്ടുകാര്‍ക്ക് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനക്കിറ്റും നല്‍കിയിരുന്നു. അധ്യാപിക ശാന്തകുമാരി, വര്‍ക്കര്‍ ഗിരിജാമ്മാള്, എഎല്‍എംസി മെംബര്‍ സന്ധ്യ ബിജു, സജിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.