മുളമൂട്ടിലച്ചൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ പുരസ്കാര സമർപ്പണവും
1298680
Wednesday, May 31, 2023 2:33 AM IST
തിരുവല്ല: വിദ്യാഭ്യാസ ചിന്തകനും മാക്ഫാസ്റ്റ് കോളജിന്റെ സ്ഥാപകനും ഗ്രന്ഥകർത്താവുമായ ഫാ.ഡോ. ഏബ്രഹാം മുളമൂട്ടിലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾക്കായുള്ള "മുളമൂട്ടിലച്ചൻ ഫൗണ്ടേഷന്റെ' ഉദ്ഘാടനം ഡോ.ആർ. ബാലശങ്കർ നിർവഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം, ഇന്ത്യ ഗവൺമെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ അവാർഡ് ജേതാവായ ഡോ. ബിജു ധർമപാലന് നൽകി ആദരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തെക്കുറിച്ചുള്ള ഫൗണ്ടേഷന്റെ പ്രഥമ പ്രഭാഷണം ഡോ. സജിത്ത് നൈനാൻ ഫിലിപ്പ് നിർവഹിച്ചു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഫാ. ഏബ്രഹാം മുളമൂട്ടിൽ നടത്തിയ വിപുലമായ സേവനങ്ങളെ മാനിച്ചു അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ പ്രഫ. ജോൺ ടി. വർഗീസ്, മാത്യൂസ് ഓരത്തേൽ, വിമല മാത്യു, ഡോ. ബിജു ധർമപാലൻ, ചവറ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശ കോശി, പ്രഫ. പ്രകാശ് നായർ എന്നിവർ പ്രസംഗിച്ചു.