പുനർനിർമിച്ച റോഡിലും രക്ഷയില്ല; കോന്നി റോഡിൽ മഴയിൽ വെള്ളക്കെട്ട്
1298679
Wednesday, May 31, 2023 2:33 AM IST
കോന്നി: നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന പുനലൂർ-മൂവാറ്റുപുഴ പാതയിലെ കോന്നി മുതൽ കൂടൽ വരെയുള്ള റോഡിൽ മഴയിൽ വെള്ളക്കെട്ട്. മഴ പെയ്തു കഴിഞ്ഞാൽ യാത്രയ്ക്കു തടസമാകുന്ന തരത്തിലാണ് റോഡിലെ വെള്ളക്കെട്ട്. വാഹനങ്ങൾ പോകുന്പോൾ റോഡിലെ വെള്ളം കടകളിലേക്ക് ഒഴുകിയെത്തും. കോന്നി ടൗൺ, പൂവൻപാറ പെട്രോൾ പന്പ്, മുറിഞ്ഞകല്്ല, വകയാർ ഭാഗങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്.
റോഡ് നവീകരണത്തോടൊപ്പം ഓടകൾ നിർമിക്കുകയും സമീപഭാഗങ്ങൾ ഉയരുകയും ചെയ്യുന്പോൾ വെള്ളക്കെട്ട് ഒഴിയുമെന്ന പ്രതീക്ഷയായിരുന്നു പ്രദേശവാസികൾക്കുണ്ടായിരുന്നത്. എന്നാൽ മഴ പെയ്യുന്നതോടെ യാത്ര തടസപ്പെടുന്ന സാഹചര്യമാണ്.